HomeTECH NEWSആപ്പ് ഡൗണ്‍ലോഡിങില്‍ ‘ടെലഗ്രാം’ ഒന്നാമത്

ആപ്പ് ഡൗണ്‍ലോഡിങില്‍ ‘ടെലഗ്രാം’ ഒന്നാമത്

സമൂഹമാധ്യമങ്ങളുടെ സ്വീകാര്യതയില്‍ ടെലഗ്രാം ഒന്നാമത്. ജനുവരിയില്‍ നോണ്‍ ഗെയിം വിഭാഗത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ് എന്ന ക്രെഡിറ്റ് സ്വന്തമാക്കിയാണ് ടെലഗ്രാം ഒന്നാമതെത്തിയത്. ടെലഗ്രാം ഡൗണ്‍ലോഡ് ചെയ്തതില്‍ കൂടുതല്‍ പേരും ഇന്ത്യാക്കാരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

2021 ജനുവരിയില്‍ മാത്രം ലോകത്ത് 6.3 കോടിയിലേറെ ആളുകളാണു ടെലഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നുള്ള ഡൗണ്‍ലോഡുകളില്‍ ടെലഗ്രാം ഏറെ മുന്നിലാണ്. ആപ് സ്റ്റോറില്‍നിന്നുള്ള ഡൗണ്‍ലോഡുകളികളില്‍ നാലാം സ്ഥാനത്തായെങ്കിലും ആകെയുള്ള ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ടെലഗ്രാം ഒന്നാമതെത്തുകയായിരുന്നു.
2020 ജനുവരിയില്‍ ഉള്ളതിന്റെ 3.8 ഇരട്ടി ആളുകളാണ് ഇക്കഴിഞ്ഞ ജനുവരിയില്‍ ടെലഗ്രാമിന്റെ ഉപഭോക്താക്കളായി എത്തിയത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments