Home KERALA KOTTAYAM ഓപ്പറേഷന്‍ നടത്തുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രി ഡോക്ടര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ നടത്തുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ താലൂക്ക് ആശുപത്രി ഡോക്ടര്‍ അറസ്റ്റില്‍

കോട്ടയം : വൈക്കം ഗവണ്‍മെന്റ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ് ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘം പിടികൂടിയത്.

തലായാഴം സ്വദേശിനിയുടെ ഭര്‍ത്താവിന് വയറുവേദനയെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ കൊണ്ട് പരിശോധിപ്പിച്ചിരുന്നു. തുടര്‍ന്ന് വൈക്കം താലൂക്ക് ആശുപത്രിയില്‍ അപ്പെന്‍ഡിക്സ് ശസ്ത്രക്രിയ നിശ്ചയിച്ചു. എന്നാല്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ഓപ്പറേഷന്‍ നടത്തിയില്ല. ഇതേ തുടര്‍ന്നു, ഡോ. ശ്രീരാഗിനെ സമീപിച്ചു. ഡിസംബര്‍ 23 ന് വൈക്കം കെഎസ്ആര്‍ടിസി ഭാഗത്ത് ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിലെത്തിയാണ് കണ്ടത്.
ഇതോടെ രോഗിയുടെ ബന്ധുവിനോട് ഇദ്ദേഹം അയ്യായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെ ഇവരുടെ കൈവശമുണ്ടായിരുന്ന 2500 രൂപ പരാതിക്കാരി ഡോക്ടര്‍ക്കു കൈമാറി. തുടര്‍ന്നു ഡിസംബര്‍ 24 ന് തന്നെ ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി.

തുടര്‍ന്ന് വയറുവേദനയ്ക്ക് ശമനം ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഡോ. ശ്രീരാഗിനെ
സമീപ്പിച്ചപ്പോള്‍ ഒരു ഓപ്പറേഷന്‍ കൂടി ചെയ്യണമെന്നും ഇതിനായി 2,500 രൂപ കൂടി ആവശ്യപ്പെടുകായിയായിരുന്നു. ഇതേ തുടര്‍ന്ന് തലയാഴം സ്വദേശിനി വിജിലന്‍സ് ഡിവൈഎസ്പി വി ജി രവീന്ദ്രനാഥിന് പരാതി നല്‍കി. തുടര്‍ന്ന് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ, കിഴക്കന്‍ മേഖല കോട്ടയം പോലീസ് സൂപ്രണ്ട് വിജി വിനോദ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡിവൈഎസ്പി. വി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍മാരായ റിജോ പി ജോസഫ്, രാജേഷ് കെ.എന്‍., സജു എസ് ദാസ്, എന്നിവരുള്‍പ്പെട്ട വിജിലന്‍സ് സംഘമാണ് ഡോ. ശ്രീരാഗിനെ പിടികൂടിയത്.

വിജിലന്‍സ് ഓഫീസില്‍ നിന്ന് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയില്‍ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെഎസ്ആര്‍ടിസി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയില്‍ വെച്ച് ഡോ. ശ്രീരാഗ് എസ്ആര്‍ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പില്‍ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലന്‍സ് സംഘം പ്രതിയെ പിടികൂടി. കൈക്കൂലി തുക ഉള്‍പ്പെടെ 15,540 രൂപ വിജിലന്‍സ് സംഘം ഇയാളുടെ മേശയില്‍ നിന്നും പിടിച്ചെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...

Recent Comments