Home Uncategorized ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍; ലഭിച്ചത് തൈര്

ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍; ലഭിച്ചത് തൈര്

ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്സ് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ലിയുവെന്ന ചൈനീസ് യുവതിക്ക് ലഭിച്ചത് ആപ്പിള്‍ രുചിയുള്ള തൈര് പാനീയം. 1500 ഡോളറിന് ഐഫോണിന് ഓര്‍ഡര്‍ കൊടുത്ത യുവതിക്ക് ഫെബ്രുവരി 16 ന് ഡെലിവറി ബോക്സില്‍ കിട്ടിയത് തൈരാണ്. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് നേരിട്ടാണ് താന്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തതെന്ന് ലിയു അവകാശപ്പെടുന്നു.

സംഭവത്തെ തുടര്‍ന്ന് ലിയു സോഷ്യല്‍ മീഡിയയുടെ സഹായം സ്വീകരിച്ച് വെബോയില്‍ സംഭവത്തെക്കുറിച്ച് പോസ്റ്റു ചെയ്യുകയും സോഷ്യല്‍ മീഡിയ സൈറ്റില്‍ തനിക്ക് ലഭിച്ച ആപ്പിള്‍ രുചിയുള്ള തൈര് ബോക്‌സിന്റെ ചിത്രങ്ങളും വീഡിയോയും പങ്കിടുകയും ചെയ്തു. ഇക്കാര്യം പറഞ്ഞ് പോസ്റ്റ് ചെയ്ത വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമ സൈറ്റായ വെയ്‌ബോയിലെ തരംഗമാണ്.

ഓര്‍ഡര്‍ കൈമാറേണ്ട കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ് മെയില്‍ സര്‍വീസ് ഐഫോണ്‍ 12 പ്രോ മാക്‌സ് ഈ വിലാസത്തിലേക്ക് കൈമാറിയതായും പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രതികരിച്ചു. ലോംഗ് എന്ന പേരോടു കൂടിയ ആളാണ് പാഴ്‌സല്‍ സ്വീകരിച്ചതെന്നാണ് വിവരം. ഇയാള്‍ ലിയുവിന് അയച്ച പാര്‍സല്‍ തുറന്നു, ഐഫോണ്‍ 12 പ്രോ മാക്‌സ് ഹാന്‍ഡ്‌സെറ്റ് ഉള്ളില്‍ നിന്നും മോഷ്ടിക്കുകയും പകരം ഒരു തൈര് പെട്ടി ഉള്ളില്‍ വെക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ആപ്പിളിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഓര്‍ഡര്‍ നല്‍കിയെന്ന് ലിയു പറഞ്ഞതോടെയാണ് സംഭവം ഗുരുതരമായത്. ഇതോടെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...

Recent Comments