ദില്ലി: രാജ്യത്ത് പതിനെട്ട് വയസിനു മുകളിലുളളവർക്കുളള വാക്സിനേഷന്റെ രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആരോഗ്യസേതു ആപ്പ് മുഖേനയോ ആണ് വാക്സിനേഷന് എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. 18 വയസിന് മുകളിലുള്ളവര്‍ക്ക് അടുത്ത മാസം ഒന്നുമുതലാണ് വാക്സിന് ലഭിക്കുക.
ഇതിനിടയിൽ ഓക്സിജന്‍ വിതരണം വിലയിരുത്താന്‍ ഇന്നും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്
അതേസമയം മഹാരാഷ്ട്രയിലും ദില്ലിയിലും മരണസംഖ്യയിൽ വൻ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ കർണാടകയിൽ സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുപ്രകാരം പ്രതിദിന കേസ് ഇന്ന് മൂന്നര ലക്ഷവും മരണസംഖ്യ 3000 വും കടക്കാനാണ് സാധ്യത. കഴിഞ്ഞദിവസം കേസുകൾ കുറഞ്ഞ മഹാരാഷ്ട്രയിൽ പ്രതിദിന കേസ് വീണ്ടും ഉയർന്നു. 66,358 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ മരണം തൊള്ളായിരത്തിന് അടുത്തെത്തി. കേരളം കൂടാതെ കർണാടകയിലും ഉത്തർപ്രദേശിലും മുപ്പതിനായിരത്തിന് മുകളിലാണ് കൊവിഡ് രോഗികൾ. ദില്ലിയിൽ വീണ്ടും റെക്കോർഡ് മരണം രേഖപ്പെടുത്തി. 381 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചതോടെ ആകെ മരണസംഖ്യ 15,000 കടന്നു. ബംഗാൾ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികൾ വർധിക്കുകയാണ്.