രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നൽകുന്ന സൂചന. പല സംസ്ഥാനങ്ങളിലും കൊവിഡ് സാഹചര്യം രൂക്ഷമാണെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇതിന് അടിയന്തരമായി നടപടി ഉണ്ടാകണമെന്നും ജാഗ്രത വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒന്നാം ഘട്ടത്തെക്കാൾ വ്യാപന തോത് ഇപ്പോൾ കൂടുതലാണ്. ഒന്നാംഘട്ടത്തേക്കാൾ വേഗതയിൽ രോഗം പടരുകയാണ്. ചില സംസ്ഥാനങ്ങൾ ജാഗ്രതയിൽ കുറവ് വരുത്തുന്നുണ്ട്.