Home NATIONAL സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

🎯പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു

🎯തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന് സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്‌ക്കാനും തീരുമാനിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, സി ബി എസ് ഇ ഉദ്യോഗസ്ഥർ എന്നിവരുമായാണ് പ്രധാനമന്ത്രി ചർച്ച നടത്തിയത്. അടുത്ത മാസം മൂന്നിനാണ് സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾ നിശ്ചയിച്ചിരുന്നത്.

കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ പരീക്ഷ മാറ്റണമെന്ന് ഡൽഹി അടക്കമുളള സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അടക്കമുളളവരും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാരും സി ബി എസ് ഇയും തമ്മിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചർച്ചകൾ നടന്നുവരികയായിരുന്നു. പരീക്ഷകൾ റദ്ദാക്കില്ലെന്നും, തീയതി മാറ്റിയേക്കുമെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറഞ്ഞിരുന്നതെങ്കിലും പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

RELATED ARTICLES

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 1,61,736 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 879 പേ​ർ മ​രി​ച്ചു.

ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,36,89,453 ആ​യി. മ​ര​ണ​സം​ഖ്യ 1,71,058 ആ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 97,167 പേ​ർ രോ​ഗ​മു​ക്ത​രാ​യി....

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. എന്നാൽ രാജ്യവ്യാപകമായി ലോക്ഡൗൺ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് പ്രധാന മന്ത്രി നൽകുന്ന സൂചന. പല...

ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി: യുവാവ് അറസ്റ്റില്‍

മുംബൈ: വിവാഹേതര ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. മുംബൈയിലാണ് സംഭവം. 32കാരനായ ഭര്‍ത്താവ് സൂരജ് ബാബറാണ് 28 കാരിയായ ഭാര്യ നയനയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ്...

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും വിമര്‍ശം; പ്രചരണത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നു: ഹൈക്കോടതി

കൊച്ചി : സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകാന്‍ കാരണം നിയമസഭയിലേക്കും തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പുകളുടെ പ്രചാരണ സമയത്ത് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നെങ്കില്‍ കേരളത്തില്‍ ഭീകരമായ രണ്ടാം തരംഗമുണ്ടാവില്ലായിരുന്നെന്ന് ഹൈക്കോടതി...

പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്ക് ഇന്നുമുതല്‍ വാ​ക്സി​നേ​ഷ​ന് ര​ജി​സ്റ്റര്‍ ചെയ്യാം; രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ എന്നിയാം

ദില്ലി: രാജ്യത്ത് പ​തി​നെ​ട്ട് വ​യ​സിനു മു​കളിലുളള​വ​ർ​ക്കുളള വാ​ക്സി​നേ​ഷ​ന്റെ ര​ജി​സ്ട്രേ​ഷ​ൻ ഇന്ന് മു​ത​ൽ ആ​രം​ഭി​ക്കുന്നതാണ് . വൈകിട്ട്മുതല്‍ കൊവിന്‍ ആപ്പിലോ, ആ​രോ​ഗ്യ​സേ​തു ആപ്പ് മു​ഖേ​ന​യോ ആണ് വാക്സിനേഷന്‍ എടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ...

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ...

മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് മുക്തനായി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് സുപ്രണ്ട് അറിയിച്ചു. മുതിര്‍ന്ന...

Recent Comments