
തേങ്ങ പൊട്ടിച്ച് രണ്ട് ദിവസം കഴിഞ്ഞാല്‍ അത് മോശമായി പോവുന്നുണ്ടോ??എന്നാല്‍ തേങ്ങ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ പോലും പലപ്പോഴും മോശമാവുന്നു. എന്താണ് ഇതിന് പിന്നില്‍??? എന്നതിനേക്കാള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പല വീട്ടമ്മമാരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് തേങ്ങ ചീത്തയാവുന്നത്. മുറിച്ച തേങ്ങ ചീത്തയാവാതെ സൂക്ഷിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.
തേങ്ങ മുറിച്ച് വെച്ച് അല്പസമയം കഴിഞ്ഞാല്‍ തന്നെ അതിന്റെ നിറം റോസ് നിറമായി മാറുന്നു. ഇത് പിന്നീട് ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തുന്നു.
എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിക്കുന്നതിനും ചില നുറുങ്ങ് വിദ്യകള്‍ ഇതാ.
തേങ്ങ പെട്ടെന്ന് ചീത്തയാവാതിരിക്കുന്നതിനും സ്വാദ്വ വര്‍ദ്ധിപ്പിക്കുന്നതിനും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം….
മുറിച്ച് വെച്ച തേങ്ങ ഇനി പൊട്ടിച്ചതിന് ശേഷം അതില്‍ അല്പം ഉപ്പ് തേച്ച് വെച്ചാല്‍ മതി. ഇത് തേങ്ങ ചീത്തയാവാതെ നാളുകളോളം ഇരിക്കാന്‍ സഹായിക്കുന്നുണ്ട്. ഉപ്പല്ലെങ്കില്‍ അല്‍പംവിനാഗിരിയോ പുരട്ടി വെക്കാവുന്നതാണ്.
തണുത്ത വെള്ളത്തിലിട്ട് വെക്കാം
തേങ്ങാമുറി ചീത്തയാവാതിരിക്കുന്നതിന് വേണ്ടി നമുക്ക് തണുത്ത വെള്ളത്തില്‍ തേങ്ങാമുറി ഇട്ട് വെക്കാവുന്നതാണ്. ഇങ്ങനെ ചെയ്താല്‍ തേങ്ങ പെട്ടെന്ന് ചീത്തയാവുകയില്ല. മാത്രമല്ല പെട്ടെന്ന് ചിരകാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസവും നിങ്ങള്‍ക്ക് ഈ മാര്‍ഗ്ഗം പ്രയോഗിച്ചാല്‍ തേങ്ങ ഒരിക്കലും കേടുവരികയില്ല.
ഉപ്പുവെള്ളത്തില്‍ കമിഴ്ത്തി വെക്കാം
പൊട്ടിച്ച തേങ്ങ കേടാകാതിരിക്കുന്നതിന് വേണ്ടി അല്പം ഉപ്പുവെള്ളത്തില്‍ തേങ്ങാമുറി കുതിര്‍ത്ത് വെക്കാവുന്നതാണ്. ചിരട്ടയോടൊപ്പം തന്നെ ഇത് മുക്കി വെക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തേങ്ങ പെട്ടെന്ന് ചീത്തയാവുന്നു. തേങ്ങ മുറിച്ച ചെറിയ കഷ്ണങ്ങള്‍ ആണെങ്കില്‍ പോലും ഇത്തരത്തില്‍ ഉപ്പുവെള്ളത്തില്‍ മുക്കി വെക്കാവുന്നതാണ്. ഇതും ദീര്‍ഘകാലം തേങ്ങ കേടു കൂടാതെ ഇരിക്കുന്നതിന് സഹായിക്കുന്നുണ്ട്.
തേങ്ങ പൊട്ടിച്ച് കഴിഞ്ഞാല്‍ ആദ്യം ഉപയോഗിക്കേണ്ടത് കണ്ണുള്ള ഭാഗമാണ്. ഈ ഭാഗമാണ് പെട്ടെന്ന് ചീത്തയാവുന്നത്. ഇത് ചിരകി കഴിഞ്ഞതിന് ശേഷം മാത്രം മറ്റേ ഭാഗം ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം തേങ്ങ ചീത്തയാവുന്നതിന് പരാതി പറഞ്ഞിട്ട് കാര്യമില്ല എന്നുള്ളതാണ് സത്യം.
ചകിരിയില്‍ നിന്ന് വേര്‍പെടുത്താതിരിക്കുക

തേങ്ങ പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ പലപ്പോഴും ചീത്തയായി പോവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് തേങ്ങ പൊട്ടിക്കുമ്പോള്‍ അതിന്റെ ചകിരി കളയാതെ നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഇത് പൊട്ടിക്കാത്ത തേങ്ങയാണെങ്കില്‍ പോലും കൂടുതല്‍ കാലം ഫ്രഷ് ആയി നില്ക്കാന് സഹായിക്കുന്നു. തേങ്ങയുടെ കണ്ണിന്റെ ഭാഗത്ത് ചകിരി നിര്‍ത്തിയിട്ട് ബാക്കി പൊരിച്ച് കളയാവുന്നതാണ്.
മൂക്കാത്ത തേങ്ങയാണെങ്കില്‍ അത് പെട്ടെന്ന് തേങ്ങ ചീത്തയാവുന്നതിനുള്ള സാധ്യതയുണ്ട്. ഇനി തേങ്ങക്ക് മൂപ്പ് കുറഞ്ഞതാണെങ്കില്‍ അത് പൊട്ടിക്കുന്നതിനു മുന്‍പേ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതിനായി തേങ്ങ പൊട്ടിക്കും മുന്‍പ് കുലുക്കി നോക്കുന്നതോടൊപ്പം തേങ്ങയുടെ കനം കൂടി നോക്കാവുന്നതാണ്. കനം കൂടിയ തേങ്ങയാണ് എന്നുണ്ടെങ്കില്‍ അത് മൂത്തിട്ടില്ല എന്നുള്ളതാണ്.
ചീത്ത തേങ്ങയാണെങ്കില്‍ നമുക്ക് അത് പൊട്ടിക്കുന്നതിന് മുന്‍പ് തന്നെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി തേങ്ങയില്‍ കണ്ണിന്റെ മുകളില്‍ നനവുണ്ടോ എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ മുകളില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ എല്ലാം നിങ്ങളുടെ തേങ്ങ ചീത്തയാവാതിരിക്കാൻ സഹായിക്കും….
RELATED ARTICLE….
പെട്ടെന്ന് തടി കുറക്കാൻ ശ്രമിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ
മഗ്നീഷ്യം നിറഞ്ഞ ഭക്ഷണങ്ങൾ ശരീരത്തിന് നൽകും ഒട്ടനവധി ഗുണങ്ങൾ
How Face Masks Are Affecting Oral Health And How You Can overcome It.
Heartburn: Is it a Sign of Serious Health issue???
Youth Insomnia Can Lead to Adult Sleep Disorders: How Parents Can Help
https://wajranews.com/youth-insomnia-can-lead-to-adult-sleep-disorders-how-parents-can-help/
പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ…
https://malayalam.wajranews.com/pressure-cooker-foods/
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ…
https://malayalam.wajranews.com/food-not-keep-in-fridge/
Nutritious Foods to remove Dark Circles around the eyes
https://wajranews.com/nutritious-foods-to-remove-dark-circles-around-the-eyes/
[…] മുറിച്ചു വെച്ച തേങ്ങ പെട്ടെന്ന് ചീത്… Facebook Twitter Pinterest WhatsApp Previous articleKerala Lottery Today Result Live 23.2.22, Akshaya AK 537 Winners List WajraNews Team […]