HomeHealth Newsമുഖത്തെ തിളക്കം നില നിർത്താൻ വീട്ടിൽ ചെയ്യാവുന്ന തൈരുപയോഗിച്ചുള്ള ഫേസ്പാക്കുകൾ..

മുഖത്തെ തിളക്കം നില നിർത്താൻ വീട്ടിൽ ചെയ്യാവുന്ന തൈരുപയോഗിച്ചുള്ള ഫേസ്പാക്കുകൾ..

വേനല്‍ച്ചൂട് നമ്മെ വലയ്ക്കുന്ന സാഹചര്യത്തില്‍, ചര്‍മ്മത്തിന്റെ സംരക്ഷണം അടിയന്തിരമായി ആവശ്യമാണ്. തിളക്കം നിലനിര്‍ത്താന്‍  തൈരുപയോഗിച്ച് ചില പൊടിക്കൈകൾ പരീക്ഷിക്കാം. ഈ ഫേസ് പായ്ക്കുകള്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കി ഉപയോഗിക്കാവുന്നതാണ്.

തൈരും തേനും ഫേസ് പാക്ക്

 തൈരും തേനും ചര്മ്മത്തെ മോയ്സ്ചറൈസ് ചെയ്യാന് വളരെ ഫലപ്രദമാണ്. കൂടാതെ, തൈര് ചര്മ്മത്തെ വൃത്തിയാക്കാനും സഹായിക്കുന്നു. ഒരു ഫെയ്സ് പായ്ക്ക് ഉണ്ടാക്കാന്, രണ്ട് ടീസ്പൂണ് തൈര് എടുത്ത് അതില് ഒരു ചെറിയ ടീസ്പൂണ് തേന് ചേര്ത്ത് പേസ്റ്റ് രൂപത്തിലാക്കി ഏകദേശം 10 മിനിറ്റ്  മുഖത്ത് പുരട്ടിയിടുക,ശേഷം ചെറുചൂടുള്ള വെള്ളത്തില് കഴുകി കളയുക.

 തൈരും സ്‌ട്രോബെറിയും

 തൈരും സ്ട്രോബെറി ഫേസ് മാസ്കും ചര്മ്മത്തിന് തിളക്കം നല്കുന്നതിനും മുഖക്കുരുവിനെതിരെ പോരാടുകയും ചെയ്യുന്നു..

പായ്ക്ക് തയ്യാറാക്കാന്, ഒരു പാത്രത്തില് രണ്ട് പഴുത്ത സ്ട്രോബെറി എടുത്ത് നന്നായി ചതച്ചെടുക്കുക. ഒരു ടീസ്പൂണ് തേനും ഒരു ടീസ്പൂണ് തൈരും ചേര്ക്കുക. ഇത് നന്നായി ഇളക്കി പുരട്ടി 15 മിനിറ്റ് പുരട്ടി വെച്ചതിനു ശേഷം കഴുകി കളയുക..

തൈരും ചെറുപയറും

ഒരു ടീസ്പൂണ് തൈരിൽ ഒരു ടീസ്പൂണ് ചെറുപയര് പൊടി ചേര്ക്കുക. പേക്ക് ആക്കി 15 മിനിറ്റ് പുരട്ടിയിടുക തുടര്ന്ന് നന്നായി മുഖം കഴുകുക.

തൈരും കടലമാവും

ഫെയ്സ് സ്ക്രബിന്റെ ഏറ്റവും മികച്ച ഗുണം അത് ചര്മ്മത്തെ വരണ്ടതാക്കില്ല എന്നതാണ്. ചര്മ്മത്തിലെ അധിക എണ്ണ നീക്കി ചര്മ്മത്തിന്റെ പി.എച്ച് ബാലന്സ് നിലനിര്ത്താന് ഇത് നിങ്ങളെ സഹായിക്കും. അതിനാല്, കൂട്ട് കോമ്പിനേഷന് ചര്മ്മത്തിന് അനുയോജ്യമാണ്.

കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്, കടല മാവ്: 1/2 ടീസ്പൂണ്, ഓറഞ്ച് തൊലി പൊടി: 1/4 ടീസ്പൂണ് എന്നിവയാണ് നിങ്ങള്ക്ക് ആവശ്യം. എല്ലാ ചേരുവകളും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. . മുഖം നന്നായി വൃത്തിയാക്കി മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക.15-20 മിനിറ്റ് കഴിഞ്ഞ് മുഖം സ്ക്രബ് ചെയ്ക് ഇളം ചൂടുള്ള വെള്ളത്തില് കഴുകുക. ശേഷം മോയ്സ്ചുറൈസര് പ്രയോഗിക്കുക.

തൈരും കറുവപ്പട്ടയും

   കൊഴുപ്പുള്ള തൈര്: 1 ടീസ്പൂണ്, തേന്: 1/2 ടീസ്പൂണ്, കറുവപ്പട്ട പൊടി: രണ്ട് നുള്ള്, മഞ്ഞള്: ഒരു നുള്ള് എന്നീ ചേരുവകള് ചേര്ത്ത് വൃത്തിയാക്കിയ മുഖത്ത് പുരട്ടുക. ഇത് 15-20 മിനിറ്റിനുശേഷം കഴുകുക. കറുവപ്പട്ട മുഖത്ത് നീറാന് തുടങ്ങുന്നുവെങ്കില് ഉടന് മുഖം കഴുകുക. ഇത് പുരട്ടിക്കഴിഞ്ഞ് സ്ക്രബ് ചെയ്യാന് ശ്രമിക്കരുത്, സാധാരണ പോലെ മുഖം കഴുകുക. ശേഷം കറ്റാര് വാഴ ജെല് അല്ലെങ്കില് ഏതെങ്കിലും  മോയ്സ്ചുറൈസര് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.

തൈര്, ഓട്‌സ് മാസ്‌ക്

ഒരു ടീസ്പൂണ് തൈര് എടുത്ത് അതില് ഒരു ടീസ്പൂണ് ഓട്സ് ചേര്ക്കുക. ഇത് നന്നായി യോജിപ്പിച്ചതിന് ശേഷം ഒരു ടീസ്പൂണ് തേന് ചേര്ക്കുക. മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടുക. ഇത് ചര്മ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കും.

തൈര്, കക്കിരി പായ്ക്ക്

കക്കിരി തൊലി കളഞ്ഞ് പകുതിയായി മുറിക്കുക.  അതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് മുഖത്തെ കറുത്ത പാടുകള്‍ മായ്ക്കുകയും മുഖത്തിന് നല്ല തിളക്കം നല്‍കുകയും ചെയ്യും..

RELATED ARTICLE….

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

Recent Comments