മത്സ്യം, മാസം, പച്ചക്കറികള്‍, പഴങ്ങള്‍… എന്തിന് ചിരകി ബാക്കിവന്ന തേങ്ങാമുറി വരെ നിങ്ങളുടെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിക്കാറില്ലേ???

അങ്ങനെ വീട്ടിലെ എല്ലാത്തരം ഭക്ഷണസാധനങ്ങളുടെയും ഒരു സ്റ്റോര്‍ ഹൗസ് ആക്കി നമ്മൾ ഫ്രിഡ്ജിനെ ഉപയോഗിക്കുന്നു. ഭക്ഷണസാധനങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്ന ഉപകരണമാണ് ഫ്രിഡ്ജ്. ഇന്നത്തെ കാലത്ത് മിക്ക വീടുകളിലും ഇത് കാണാവുന്നതാണ്. റഫ്രിജറേറ്ററുകള്‍ നിങ്ങളുടെ ഭക്ഷണങ്ങളെ രോഗകാരികളായ ബാക്ടീരിയകളില്‍ നിന്ന് സുരക്ഷിതമായി സൂക്ഷിക്കുന്നു.
കുറഞ്ഞ താപനില നമ്മുടെ ഭക്ഷണത്തെ നശിപ്പിക്കുന്ന സൂക്ഷ്മജീവികളുടെയും ബാക്ടീരിയകളുടെയും പ്രവര്‍ത്തനത്തെ തടയാന്‍ സഹായിക്കുന്നതിനാല്‍ തണുത്ത അന്തരീക്ഷം നമ്മുടെ ഭക്ഷ്യ ഘടകങ്ങള്‍ക്ക് സുരക്ഷിതമാക്കുന്നു. മാംസം പോലുള്ള ചില ഭക്ഷണങ്ങള്‍ ശീതീകരിക്കണം. എന്നാല്‍, നമ്മളില്‍ മിക്കവരും വീട്ടിലെ എല്ലാ ഭക്ഷ്യസാധനങ്ങളും പച്ചക്കറികളിലും ഒരേപോലെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. യഥാർത്ഥത്തിൽ , ഫ്രിഡ്ജില്‍ ചില പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കുന്നത് അവയെ കേടുവരുത്തുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? ഇത്തരം വസ്തുക്കള്‍ ഊഷ്മളമായ സ്ഥലത്ത് സൂക്ഷിക്കേണ്ടവയാണ്. പലരും കാര്യം അറിയാതെ ഇത്തരം സാധനങ്ങള്‍ ഫ്രിഡ്ജില്‍ തന്നെ സൂക്ഷിക്കുന്നു. ഇനിമുതല്‍ ഈ ഭക്ഷ്യസാധനങ്ങള്‍ ഫ്രിഡ്ജില്‍ കയറ്റുന്നതിനു മുമ്പ് ഒന്നു ചിന്തിക്കൂ..
തക്കാളി

പൂര്‍ണ്ണമായും പഴുത്ത തക്കാളികള്‍ മാത്രം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുക, അതും ഒരു പ്ലാസ്റ്റിക് ബാഗില്‍ ഇട്ടതിനുശേഷം. പഴുക്കാത്തത് ഒരിക്കലും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇവ മുറിയിലെ ഊഷ്മാവില്‍ വേണം സൂക്ഷിക്കാന്‍. അല്ലാത്തപക്ഷം അവയുടെ യഥാർത്ഥ രുചി നഷ്ടപ്പെടും. പഴുത്ത തക്കാളി ഉപയോഗിക്കുന്നതിന് 30 മിനിറ്റ് മുമ്പെങ്കിലും ഫ്രിഡ്ജില്‍ നിന്ന് പുറത്തെടുക്കാനും മറക്കരുത്.
വെളുത്തുള്ളി

വെളുത്തുള്ളിക്ക് തണുപ്പ് വേണമെന്നില്ല. നല്ല വായുസഞ്ചാരമുള്ള മുറിയിലെ ഊഷ്മാവില്‍ വരണ്ട സ്ഥലത്ത് സൂക്ഷിച്ചാലും വെളുത്തുള്ളി നല്ല സുരക്ഷിതമായി നില്ക്കും. ഫ്രിഡ്ജിലെ കൂടിയ തണുപ്പിൽ വെളുത്തുള്ളി എളുപ്പം കേടുവരികയാണ് ചെയ്യുന്നത്.
ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോള്‍ അതിന്റെ ഘടന നഷ്ടപ്പെടുന്നു. തണുത്ത താപനില ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജത്തെ പഞ്ചസാരയാക്കി മാറ്റുകയും ചെയ്യുന്നു. ഇത് പിന്നീട് പാചകം ചെയ്യുമ്പോള്‍ നിറവ്യത്യാസം രൂപപ്പെടും. റൂം താപനിലയില്‍ തന്നെ കേടുകൂടാതെ നില്ക്കുന്നവയാണ് ഉരുളക്കിഴങ്ങ്.
നട്സ്

ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, വാല്‍നട്ട് തുടങ്ങിയ നട്സ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഉത്തമമല്ല. ഇത് അവയുടെ രുചി നഷ്ടപ്പെടുത്തുകയും ഫ്രിഡ്ജിലെ മറ്റ് ഭക്ഷണങ്ങളുടെ ദുര്‍ഗന്ധം ആഗിരണം ചെയ്യുകയും ചെയ്യും. വീട്ടില്‍ വായുസഞ്ചാരമില്ലാത്ത പാത്രത്തില്‍ സൂക്ഷിക്കുന്നതാണ് നല്ലത്.
അവോക്കാഡോ

പഴുക്കാത്ത അവോക്കാഡോ ഒരിക്കലും ഒരു ഫ്രിഡ്ജിൽ സൂക്ഷിക്കരുത്. കാരണം തണുത്ത താപനില ഈ പഴത്തിന്റെ പാകമാകുന്ന പ്രക്രിയയെ വൈകിപ്പിക്കും.
ഉള്ളി

തൊലി കളയാത്ത ഉള്ളിക്ക് അതിജീവിക്കാന്‍ വായുസഞ്ചാരം ആവശ്യമാണ്.ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കില്‍, ഈര്‍പ്പം കാരണം അവ മൃദുവായി മാറിയേക്കാം.എങ്കിലും , തൊലികളഞ്ഞ ഉള്ളി എല്ലായ്പ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കണം.
തണ്ണിമത്തന്

തണ്ണിമത്തന്
ജേണല്‍ ഓഫ് അഗ്രികള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് തണ്ണിമത്തന് തണുത്ത താപനിലയില്‍ സൂക്ഷിക്കുന്നത് അതിന്റെ ഗുണങ്ങള്‍ നശിപ്പിക്കുന്നു എന്നാണ്. തണ്ണിമത്തന് ശീതീകരിക്കുന്നത് അതിന്റെ ആന്റിഓക്സിഡന്റ് പ്രവര്‍ത്തനത്തെ ബാധിക്കുന്നു.
ബ്രെഡ്

പലരും ഫ്രിഡ്ജില്‍ ബ്രെഡ് സൂക്ഷിക്കുന്നു.ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് റൊട്ടിയെ കടുപ്പമുള്ളതാക്കി മാറ്റുന്നു. ഇവ പിന്നീട് ഉപയോഗിക്കുമ്പോള്‍ രുചിയിലും മാറ്റും വരുന്നു. തണുത്തതും ഈര്‍പ്പമുള്ളതുമായ താപനിലയില്‍ ബ്രെഡ് വേഗത്തില്‍ പഴകുകയും ചെയ്യുന്നു.
തുളസി


തേന്‍
തേന്‍ നിങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കാര്യമില്ല. പുറം താപനിലയില്‍ സൂക്ഷിച്ചാലും എത്ര കാലം വേണമെങ്കിലും കേടുകൂടാതെ നില്ക്കും. തേന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ തണുത്ത് കട്ടകെട്ടുകയും ചെയ്യുന്നു.
Related Article…പെട്ടെന്ന് തടി കുറക്കാൻ ശ്രമിക്കുന്നവരെ കാത്തിരിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾhttps://malayalam.wajranews.com/%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b4%bf-%e0%b4%95%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb/മഗ്നീഷ്യം നിറഞ്ഞ ഭക്ഷണങ്ങൾ ശരീരത്തിന് നൽകും ഒട്ടനവധി ഗുണങ്ങൾhttps://malayalam.wajranews.com/magnesium-foods-health-benifits-in-malayalam/How Face Masks Are Affecting Oral Health And How You Can overcome It.https://wajranews.com/how-face-masks-are-affecting-oral-health-and-how-you-can-overcome-it/Heartburn: Is it a Sign of Serious Health issue???https://wajranews.com/heartburn-is-it-a-sign-of-serious-health-issue/Youth Insomnia Can Lead to Adult Sleep Disorders: How Parents Can Helphttps://wajranews.com/youth-insomnia-can-lead-to-adult-sleep-disorders-how-parents-can-help/പ്രഷർ കുക്കറിൽ വേവിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ…https://malayalam.wajranews.com/%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b7%e0%b5%bc-%e0%b4%95%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b5%bd-%e0%b4%b5%e0%b5%87%e0%b4%b5%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bb/ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണ സാധനങ്ങൾ…https://malayalam.wajranews.com/food-not-keep-in-fridge/
/
[…] […]
[…] […]
[…] […]